കരിമീൻ വിത്തുത്പാദനം Krishi Jagran 27th December 2019

കരിമീൻ വിത്തുത്പാദനം Krishi Jagran 27th December 2019

Vikas, P A and Subramannian, Shinoj (2019) കരിമീൻ വിത്തുത്പാദനം Krishi Jagran 27th December 2019. Krish Jagran, 3 (6). pp. 44-46.


Abstract
ശുദ്ധ ജലാശയങ്ങളിലും ഓര് ജലാശയങ്ങളിലും ഒരുമിച്ച് വളരാന്‍ കഴിവുള്ളവയാണെങ്കിലും വാണിജ്യാടിസ്ഥാനത്തില്‍ കരിമീന്‍ വിത്തുല്‍പാദനം നടത്താന്‍ ഓര് ജലാശയങ്ങളാണ് അനുയോജ്യം. വര്‍ഷം മുഴുവനും മുട്ടയിട്ട് കുഞ്ഞുങ്ങളെ ഉദ്പാദിപ്പിക്കുമെങ്കിലും ഫെബ്രുവരി മുതല്‍ മെയ്‌വരെയും ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുമാണ് കരിമീനിന്റെ പ്രധാന പ്രജനന കാലം. വളര്‍ന്ന് പ്രജനനത്തിന് തയ്യാറാകുന്ന മത്സ്യങ്ങളില്‍ മാത്രമാണ് ആണ്‍-പെണ്‍വ്യത്യാസം ബാഹ്യമായി പ്രകടമാകുന്നത്. വളര്‍ന്ന് വരുമ്പോള്‍ കൂട്ടമായി നടക്കുന്ന കരിമീനുകള്‍ പ്രജനന കാലം സമീപിക്കുമ്പോള്‍ കൂട്ടംതിരിഞ്ഞ് ഇണകള്‍ മാത്രമായി നടക്കുന്നത് കാണാം. കാര്‍പ്പ് മത്സ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കരിമീനിന്റെ മുട്ടയുടെ എണ്ണം വളരെ കുറവാണ്. കാര്‍പ്പ് മത്സ്യങ്ങള്‍ ലക്ഷകണക്കിന് മുട്ട ഇടുമ്പോള്‍, കരിമീന്‍ ഏറിയാല്‍ 3000-ല്‍ താഴെ മുട്ട മാത്രമാണ് ഇടുന്നത്. കാര്‍പ്പ് മത്സ്യങ്ങളിലെ പോലെ ഹോര്‍മോണ്‍ കുത്തിവച്ച് മുട്ടയിടിയിക്കുന്ന രീതി കരിമീനില്‍ പ്രായോഗികമല്ല. അതിനാല്‍ കുളങ്ങളില്‍ സൗകര്യം ഒരുക്കി പ്രകൃത്യാ മുട്ടയിടിച്ച് കുഞ്ഞുങ്ങളെ വേണ്ടവിധം പരിപാലിച്ച് അതിജീവനതോത് വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്യാന്‍ കഴിയൂ.



Krishi Jagran_2019_Vikas P A.pdf
Download


Official URL: https://malayalam.krishijagran.com/livestock-aqua/karimeen/

Item Type: Article

Subjects: Socio Economics and Extension > Krishi Vigyan Kendra , Freshwater Fisheries

KVK at a Glance

Facilities